കനത്ത മഴ : വീട് തകർന്ന് ഒരു കുടുംബത്തിലെ അഞ്ചുപേർക്ക് പരിക്ക്.



കാസർകോട് ജില്ലയിൽ തുടരുന്ന കനത്ത മഴയിലും കാറ്റിലും വീട് തകർന്ന് ഒരേ കുടുംബത്തിലെ അഞ്ചുപേർക്ക് പരിക്ക്. കീഴൂരിലെ മത്സ്യതൊഴിലാളിയായ കുഞ്ഞികൃഷ്ണൻ, ഭാര്യ സാരിഗ, മക്കളായ അഭിഷേക്, നിഹാൻ, കുഞ്ഞികൃഷ്ണന്റെ കിടപ്പുരോഗിയായ സഹോദരൻ ഷാജി എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ എല്ലാവരെയും ഉടൻ തന്നെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ലഭ്യമാകുന്ന വിവരം.


Post a Comment

Previous Post Next Post