കടയ്ക്കാവൂരിൽ ഭക്ഷ്യവിഷബാധ: ഷവായ കഴിച്ച പത്തോളം പേർ ആശുപത്രിയിൽ



​കടയ്ക്കാവൂർ: കടയ്ക്കാവൂർ തെക്കുംഭാഗത്ത് പ്രവർത്തിക്കുന്ന 'വി മാർട്ട്' എന്ന സൂപ്പർമാർക്കറ്റിനോട് ചേർന്ന് പ്രവർത്തിക്കുന്ന ഭക്ഷണശാലയിൽ നിന്നും ഷവായി കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റു. സംഭവത്തിൽ പത്തോളം പേർ ചികിത്സ തേടി.

​കഴിഞ്ഞ ദിവസം ഇവിടെ നിന്നും ഭക്ഷണം കഴിച്ചവർക്കാണ് കടുത്ത ശ്വാസംമുട്ട്, ഛർദി, വയറിളക്കം തുടങ്ങിയ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഇവർക്ക് ഭക്ഷ്യവിഷബാധയേറ്റതായി സ്ഥിരീകരിച്ചു. കടയ്ക്കാവൂർ, അഞ്ചുതെങ്ങ്, വക്കം എന്നീ പ്രദേശങ്ങളിൽ നിന്നുള്ളവരാണ് ചികിത്സയിലുള്ളത്. ഇവർ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലും വിവിധ സ്വകാര്യ ആശുപത്രികളിലുമായി ചികിത്സ തേടി.

​ലൈസൻസില്ലാതെ പ്രവർത്തനം:

ഭക്ഷണം വിതരണം ചെയ്തിരുന്ന ഭാഗത്തിന് പഞ്ചായത്തിന്റെയോ ആരോഗ്യ വിഭാഗത്തിന്റെയോ യാതൊരുവിധ ലൈസൻസും ഇല്ലെന്ന് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിനെത്തുടർന്ന് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഭക്ഷണശാല അടച്ചുപൂട്ടി.

​നിയമനടപടി:

സംഭവത്തിൽ ഇരകളുടെ പരാതിയെത്തുടർന്ന് കടയ്ക്കാവൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭക്ഷണശാല ഉടമയെ പോലീസ് കസ്റ്റഡിയിലെടുത്തു. വിഷയം ഗൗരവമായി കാണുന്നതായും കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കർശനമായ തുടർനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

Post a Comment

Previous Post Next Post