മഞ്ചേശ്വരത്ത് കര്‍ണാടക സ്റ്റേറ്റ് ആര്‍.ടി.സി ബസ് ഡിവൈഡറില്‍ ഇടിച്ചു; 12 പേര്‍ക്ക് പരുക്ക്



കാസർകോട്: മഞ്ചേശ്വരത്ത് കർണാടക സ്റ്റേറ്റ് ആർ.ടി.സി ബസ് അപകടത്തിൽപ്പെട്ട് 12 പേർക്ക് പരുക്ക്. കാസർകോട്-മംഗളൂരു ദേശീയപാതയിലെ മഞ്ചേശ്വരം പൊസോട്ടാണ് അപകടമുണ്ടായത്.

ദേശീയപാതയിലെ ഡിവൈഡറിൽ ഇടിച്ചാണ് അപകടം. മംഗളൂരുവിൽ നിന്ന് കാസർകോട്ടേക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ ബസിൻ്റെ മുൻഭാഗം പൂർണമായും തകർന്നു.

Post a Comment

Previous Post Next Post