റിയാദിൽ സോഫ നിർമ്മാണ ഫാക്ടറിയിൽ വൻ തീപിടുത്തം; 16 ബംഗ്ലാദേശ് തൊഴിലാളികൾ മരിച്ചു

 


റിയാദ്: സഊദി തലസ്ഥാന നഗരിയായ റിയാദിൽ സോഫ നിർമ്മാണ ഫാക്ടറിയിൽ വൻ തീപിടുത്തം. അപകടത്തിൽ 16 ബംഗ്ലാദേശ് തൊഴിലാളികൾ കൊല്ലപ്പെട്ടതായി ബംഗ്ലാദേശിലെ ഉദ്യോഗസ്ഥർ അറിയിച്ചു. സഊദി തലസ്ഥാനത്തെ സനാഇയ വ്യവസായ മേഖലയിൽ ഞായറാഴ്ചയാണ് വൻ തീപിടുത്തം ഉണ്ടായതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇത് വരെ ഇത് സംബന്ധിച്ച് സഊദി ഔഗിക റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടില്ല.

തീ പിടുത്തം ഉണ്ടാകാനും മരണങ്ങൾ കൂടാനും ഇടയാക്കിയ സാഹചര്യങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടനടി ലഭ്യമല്ലെന്നും അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. റിയാദിലെ ബംഗ്ലാദേശ് എംബസിയിലെ ഉദ്യോഗസ്ഥർ ആവശ്യമായ നടപടിക്രമങ്ങളിൽ സഊദി അധികൃതരുമായി ഏകോപിപ്പിക്കുന്നുണ്ടെന്നും സ്ഥിതിഗതികൾ സൂക്ഷ്‌മമായി നിരീക്ഷിച്ചുവരികയാണെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Post a Comment

Previous Post Next Post