കോട്ടയം പാലായിൽ തടിലോറിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ച് ആലപ്പുഴ സ്വദേശികളായ രണ്ട് പേര്‍ മരിച്ചു

കോട്ടയം പാലായിൽ തടിലോറിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ച് ആലപ്പുഴ സ്വദേശികളായ രണ്ട് പേര്‍ മരിച്ചു

പുനലൂർ മൂവാറ്റുപുഴ പാതയുടെ ഭാഗമായ പാലാ- പൊൻകുന്നം റോഡിൽ ഓഗസ്റ്റ് 3 രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം.

മരിച്ച രണ്ടുപേരും ആലപ്പുഴ കാവാലം സ്വദേശികളാണെന്നാണ് പ്രാഥമിക സൂചന. സ്കൂട്ടറിൽ മൂന്നുപേർ ഉണ്ടായിരുന്നതായാണ് വിവരങ്ങൾ ലഭിക്കുന്നത്. നിയന്ത്രണം വിട്ട സ്കൂട്ടർ നിർത്തിയിട്ടിരുന്ന തടിലോറിയുടെ പിൻഭാഗത്തേക്ക് ഇടിച്ചു കയറുകയായിരുന്നു.

Post a Comment

Previous Post Next Post