വേങ്ങര മഞ്ഞമാടിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു



​വേങ്ങര: മഞ്ഞമാടിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികൻ മരണപ്പെട്ടു. വേങ്ങര അടക്കാപ്പുര സ്വദേശി ചെള്ളി സജീർ ആണ് മരണപ്പെട്ടത്.

​മഞ്ഞമാടിൽ വെച്ച് കാറും ബൈക്കും തമ്മിൽ അപകടത്തിൽപ്പെട്ടതിനെ തുടർന്ന് പരിക്കേറ്റ സജീറിനെ ഉടൻ തന്നെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post