തലശ്ശേരിയിൽ നഴ്സിനെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ



കണ്ണൂർ തലശ്ശേരിയിൽ സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം അഷ്ടമുടി സ്വദേശിനിയായ അലീന സാബു ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം.ഹോസ്റ്റൽ മുറിയിൽ നിന്ന് പ്രതികരണമൊന്നും കാണാത്തതിനെ തുടർന്ന് സഹപ്രവർത്തകർ വിളിച്ചു നോക്കിയെങ്കിലും വാതിൽ തുറന്നില്ല. തുടർന്ന് സംശയം തോന്നി വാതിൽ പൊളിച്ചു അകത്തു കടന്നപ്പോഴാണ് അലീനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച വൈകീട്ടാണ് അലീന നാട്ടിൽ നിന്നും ജോലിസ്ഥലത്തേക്ക് തിരിച്ചെത്തിയത്.മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ തലശ്ശേരി പൊലീസ് അന്വേഷണം ആരംഭിച്ചു.


Post a Comment

Previous Post Next Post