കുറ്റിപ്പുറം: കുറ്റിപ്പുറത്ത് ദേശീയപാതയിൽ റെയിൽവേ ഓവർബ്രിഡ്ജിന് സമീപം കൈലാസ് പരിസരത്തുണ്ടായ വാഹനാപകടത്തിൽ ഓട്ടോ ഡ്രൈവർ മരണപ്പെട്ടു. കുറ്റിപ്പുറം കഴുത്തല്ലൂർ തടത്തിൽ പരേതനായ കൃഷ്ണന്റെ മകൻ സധു എന്ന് വിളിക്കുന്ന സതീഷ് (48) ആണ് ഇന്ന് (ബുധൻ, ആഗസ്റ്റ് 19) പുലർച്ചെയുണ്ടായ അപകടത്തിൽ മരണപ്പെട്ടത്.
ദേശീയപാതയിൽ വെച്ചുണ്ടായ അപ്രതീക്ഷിത അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഇപ്പോൾ കുറ്റിപ്പുറം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്
