യുഎഇയിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. യുഎഇയിലെ അജ്മാനിൽ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട് ഉദുമ സ്വദേശി പടിഞ്ഞാർ തച്ചരക്കുന്ന് ബഷീർ (50) ആണ് മരിച്ചത്. ഭക്ഷണം പാചകം ചെയ്ത് വിതരണം ചെയ്യുന്ന ജോലിയാണ് ബഷീർ ചെയ്തതിരുന്നത്. പതിവുപോലെ ജോലിയിൽ ഏർപ്പെട്ടിരിക്കെയാണ് അപ്രതീക്ഷിതമായി സിലിണ്ടർ പൊട്ടിത്തെറിച്ചാണ് ദുരന്തം സംഭവിച്ചത്.
അജ്‌മാൻ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള തുടർനടപടികൾ പൂർത്തിയാക്കി. പരേതനായ അബ്ദുല്ല പള്ളത്തിന്റെയും സൈനബയുടെയും മകനാണ് ബഷീർ. ഖൈറുന്നിസയാണ് ഭാര്യ. ഷാനിഫർ, ബുഷ്റ, ബുഷ്താന എന്നിവർ മക്കൾ. നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു.
