ഹരിപ്പാട് കാണാതായ യുവാവിനെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി



ഹരിപ്പാട്  കനാലിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ടല്ലൂർ വടക്ക് തുണ്ടത്തിൽ വീട്ടിൽ അനിൽകുമാർ (45) ആണ് മരിച്ചത്.

ഞായറാഴ്‌ച വൈകീട്ടോടെയാണ് അനിൽകുമാർ സ്വന്തം വീട്ടിൽ നിന്നിറങ്ങിപ്പോയത്. എന്നാൽ ഏറെ നേരം കഴിഞ്ഞിട്ടും അദ്ദേഹം തിരിച്ചെത്താത്തതിനെ തുടർന്ന് കുടുംബാംഗങ്ങൾ ആശങ്കയിലാവുകയായിരുന്നു. തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് നടത്തിയ ഊർജിതമായ തെരച്ചിലിനൊടുവിലാണ് പന്നാമുറി -അമ്പാടി മുക്ക് റോഡിന് സമീപമു കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഉടൻ തന്നെ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർനടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുകയും സംസ്കാരം നടത്തുകയും ചെയ്തു‌.


അതേസമയം കോട്ടയത്ത് ശക്തമായ മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഒഴുക്കിൽപ്പെട്ട വാട്ടർ ടാങ്ക് പിടിക്കാൻ ശ്രമിക്കുന്നതിനിടെ വെള്ളത്തിലിറങ്ങിയ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.


മണർകാട് നാലുമണിക്കാറ്റ് പറമ്പുകര സ്വദേശി ശരൺ (30)ൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്.

Post a Comment

Previous Post Next Post