തൃശ്ശൂർ കുന്നംകുളം: കേച്ചേരിയിൽ റോഡ് മുറിച്ചുകടക്കുകയായിരുന്ന വയോധികൻ ഓട്ടോറിക്ഷയിടിച്ച് മരിച്ചു. മണലിത്തറ സ്വദേശി മുഹമ്മദ് (70) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ 9:50-ഓടെയാണ് അപകടം നടന്നത്. കേച്ചേരി വടക്കാഞ്ചേരി റോഡിലൂടെ അമിതവേഗതയിലും അശ്രദ്ധമായും വന്ന ഓട്ടോറിക്ഷ റോഡ് മുറിച്ചുകടക്കുകയായിരുന്ന മുഹമ്മദിനെ ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ തന്നെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, വൈകുന്നേരം 7 മണിയോടെ മരണപ്പെട്ടു.
സംഭവത്തിൽ കുന്നംകുളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സബ് ഇൻസ്പെക്ടർ വി. ലോഫി രാജിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്
