ആലുവയിൽ സ്വകാര്യ ബസിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം



ആലുവയിൽ സ്വകാര്യ ബസിടിച്ച് വയോധിക മരിച്ചു ബസിൽ നിന്നിറങ്ങിയ യാത്രക്കാരി അതേ ബസിടിച്ചു മരിച്ചു. കിഴക്കെ കടുങ്ങല്ലൂർ മണേലിപ്പടി പാറപ്പിള്ളിൽ ശാന്തകുമാരി (67) ആണ് മരിച്ചത്.

ആലുവ ബൈപ്പാസിനു സമീപം വെച്ചാണ് അപകടം. ശാന്തകുമാരിയും ഭർത്താവ് രാമകൃഷ്ണൻ നായരും കൂടി കടുങ്ങല്ലൂരിൽ നിന്ന് സ്വകാര്യ ബസിൽ ആലുവയിൽ വന്നിറങ്ങിയതാണ്. 

   തുടർന്ന് ബസിനു മുന്നിലൂടെ റോഡ് ക്രോസ്സ് ചെയ്യുമ്പോഴായിരുന്നു അപകടം.


Post a Comment

Previous Post Next Post