പേരാമംഗലത്ത് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു


​തൃശ്ശൂർ: പേരാമംഗലത്ത് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. കുരിയച്ചിറ സ്വദേശി നെല്ലിശ്ശേരി വീട്ടിൽ ഷോബി (56) ആണ് മരിച്ചത്.
​ഇന്ന് രാവിലെ തൃശൂർ ശക്തൻ മാർക്കറ്റിൽ നിന്ന് പച്ചക്കറികളുമായി കൈപറമ്പിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. പേരാമംഗലത്ത് വെച്ച് ഓട്ടോറിക്ഷയുടെ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post