കുന്നംകുളത്ത് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ കാറപകടം: മുഖ്യപ്രതി ഡ്രൈവർ ബെൻ അറസ്റ്റിൽ



തൃശ്ശൂർ ​  കുന്നംകുളം: കുറുക്കൻപാറയിൽ മൂന്ന് പേരുടെ ദാരുണാന്ത്യത്തിനിടയാക്കിയ കാറപകടത്തിലെ മുഖ്യപ്രതിയും ഡ്രൈവറുമായ ആർത്താറ്റ് സ്വദേശി ബെൻ (31) പോലീസ് പിടിയിലായി. അപകടത്തിന് ശേഷം ഒളിവിൽ പോയ ഇയാളെ തിങ്കളാഴ്ച രാവിലെയോടെ കുന്നംകുളം പോലീസാണ് അറസ്റ്റ് ചെയ്തത്.

​ശനിയാഴ്ച രാത്രിയിലായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. മദ്യപസംഘം സഞ്ചരിച്ചിരുന്ന കാർ അലക്ഷ്യമായി വന്ന് വഴിയിൽ നിർത്തിയിട്ടിരുന്ന ബുള്ളറ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ മൂന്ന് വയസ്സുള്ള കുഞ്ഞും ദമ്പതികളും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.

​കേസുമായി ബന്ധപ്പെട്ട് കാറിലുണ്ടായിരുന്ന മറ്റ് മൂന്ന് പേരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മുഖ്യപ്രതി കൂടി വലയിലായതോടെ കേസിൽ ഉൾപ്പെട്ട മുഴുവൻ പേരും പോലീസ് കസ്റ്റഡിയിലായിട്ടുണ്ട്.

Post a Comment

Previous Post Next Post