കാഞ്ഞിരപ്പള്ളിയിൽ ബസ്സുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി യാത്രക്കാർക്ക് പരിക്ക്

 


 ​  കാഞ്ഞിരപ്പള്ളി: കുരിശിങ്കലിൽ സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു. മുണ്ടക്കയം–ഇളംകാട് റൂട്ടിൽ സർവീസ് നടത്തുന്ന 'ഫൗസിയ' ബസ്സിന്റെ പിന്നിൽ, മണിമല–കാഞ്ഞിരപ്പള്ളി റൂട്ടിലോടുന്ന 'ജെറിൻ' ബസ്സ് ഇടിച്ചാണ് അപകടമുണ്ടായത്.

​അപകടത്തിൽ പരിക്കേറ്റ യാത്രക്കാരെ ഉടനടി സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് മേഖലയിൽ വലിയ രീതിയിലുള്ള ഗതാഗത തടസ്സം അനുഭവപ്പെട്ടു. പോലീസും പ്രദേശവാസികളും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി ഗതാഗതം പുനഃസ്ഥാപിച്ചു.

Post a Comment

Previous Post Next Post