എറണാകുളം കുര്യാപിള്ളിയിൽ നിയന്ത്രണം വിട്ട കണ്ടെയ്‌നർ ലോറി കടയിലേക്ക് പാഞ്ഞുകയറി



എറണാകുളം കുര്യാപിള്ളിയിൽ നിയന്ത്രണം നഷ്ടപ്പെട്ട കണ്ടെയ്നർ ലോറി കടകളിലേക്ക് ഇടിച്ചുകയറി. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് ഈ അപകടമുണ്ടായത്. ഭാഗ്യവശാൽ അപകടത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.


അതേസമയം, കോഴിക്കോട് കരുവന്തുരുത്തിയിലും സമാനമായ രീതിയിൽ അപകടമുണ്ടായി. നിയന്ത്രണം വിട്ട കാർ റോഡരികിലെ ട്രാൻസ്ഫോർമറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇന്ന് പുലർച്ചെയാണ് ഈ അപകടവും നടന്നത്. വാഹനത്തിലുണ്ടായിരുന്നവര പരിക്കുകളൊന്നുമില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു

Post a Comment

Previous Post Next Post