ശ്രീകൃഷ്ണജയന്തി പ്രചാരണ വാഹനമിടിച്ച് വയോധികന് ദാരുണാന്ത്യം

 


​പത്തനംതിട്ട: ജില്ലയിലെ ഏനാദിമംഗലം കുറുമ്പകരയിൽ ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ ഭാഗമായുള്ള അനൗൺസ്മെന്റ് പ്രചാരണ വാഹനമിടിച്ച് വയോധികൻ മരിച്ചു. കുറുമ്പകര സ്വദേശി കൃഷ്ണനാണ് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടത്.

​അനൗൺസ്മെന്റിനായി പ്രദേശത്തെത്തിയ ജീപ്പ് പിന്നോട്ടെടുക്കുന്നതിനിടെ റോഡരികിൽ നിൽക്കുകയായിരുന്ന കൃഷ്ണനെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

​സംഭവത്തിൽ അടൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post