വൈദ്യുതി പോസ്റ്റിൽ തകരാർ പരിഹരിക്കുന്നതിനിടെ കെഎസ്ഇബി കരാർ ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു



തൃശ്ശൂർ : കെഎസ്ഇബി മരത്താക്കര സെക്ഷൻ ഓഫീസിലെ കരാർ ജീവനക്കാരൻ ലൈൻ പണി പൂർത്തിയാക്കി പോസ്റ്റിൽ നിന്നിറങ്ങുന്നതിനിടെ ഷോക്കേറ്റ് മരിച്ചു. പാലക്കാട് പെരിങ്ങോട്ടുകുറിശ്ശി കോട്ടായി പരുത്തിപ്പുള്ളി സ്വദേശി തോട്ടക്കര വീട്ടിൽ രാധാകൃഷ്ണൻ (50) ആണ് അപകടത്തിൽ മരണപ്പെട്ടത്. തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെ പാലിയേക്കര പഴയ ദേശീയപാതയിലായിരുന്നു ദാരുണമായ സംഭവം.

​സമീപത്തെ കെട്ടിടത്തിൽ വൈദ്യുതി തടസ്സപ്പെട്ടെന്ന പരാതിയെ തുടർന്ന് പരിശോധനയ്ക്കായി പോസ്റ്റിൽ കയറിയതായിരുന്നു രാധാകൃഷ്ണൻ. തകരാർ പരിഹരിച്ച് തിരികെ താഴേക്ക് ഇറങ്ങുന്നതിനിടെ അപ്രതീക്ഷിതമായി ഷോക്കേറ്റ് താഴേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post