കോഴിക്കോട്തി രുവള്ളൂർ ടൗണിൽ ഓടിക്കൊണ്ടിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിൽ നിന്ന ആൾക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി 4 പേർക്ക് പരിക്കേറ്റു. തിരുവള്ളൂർ ടൗൺ ജംഗ്ഷന് സമീപം വൈകുന്നേരത്തോടെയാണ് അപകടമുണ്ടായത്.
ഗുരുതരമായി പരിക്കേറ്റ സുധീർ മടപ്പള്ളി, നാരായണൻ തിരുവള്ളൂർ എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. സാരമായി പരിക്കേറ്റ ഉഷ തിരുവള്ളൂർ ഡോക്ടർസ് ക്ലിനിക്കിലും, നാണു എന്നയാൾ വടകര സഹകരണ ആശുപത്രിയിലും ചികിത്സ തേടി.
അമിതവേഗതയിൽ വന്ന കാർ നിയന്ത്രണം വിട്ട് റോഡരികിൽ നിൽക്കുകയായിരുന്ന ആളുകളെയും സമീപത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങളെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു.
