നരിപ്പറമ്പിൽ ബസ്സും ഇൻസുലേറ്റഡ് ലോറിയും കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്



​പൊന്നാനി: എടപ്പാൾ നരിപ്പറമ്പിൽ ബസ്സും മീൻ കയറ്റിവന്ന ഇൻസുലേറ്റഡ് ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം.

​എടപ്പാൾ ഭാഗത്തുനിന്ന് വന്ന ബസ്സും എതിർദിശയിൽ നിന്നുവന്ന ലോറിയുമാണ് കൂട്ടിയിടിച്ചതെന്നാണ് വിവരം. പരിക്കേറ്റവരെ ഉടൻതന്നെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക നിഗമനം. അപകടത്തെ തുടർന്ന് മേഖലയിൽ കുറച്ചുസമയം ഗതാഗതം തടസ്സപ്പെട്ടു.

Post a Comment

Previous Post Next Post