കാഞ്ഞിരപ്പള്ളി (കോട്ടയം): കാഞ്ഞിരപ്പള്ളിയിൽ ദേശീയ പാതയിൽ പുതിയ പഞ്ചായത്ത് ഓഫീസിന് സമീപം, എലഗൻസ് ഹോട്ടലിന് എതിർവശത്ത് ഇന്ന് (ഞായറാഴ്ച) പുലർച്ചെ ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു .
കാഞ്ഞിരപ്പള്ളിയിൽ നിന്നും പാൽ വിതരണത്തിന് പോയി മടങ്ങിവരുന്ന വഴിയിൽ, മിനി ലോറി അപകടത്തിൽ പെടുകയായിരുന്നു. ഓട്ടത്തിൽ ഡ്രൈവർ ഉറങ്ങിപോയതാണ് അപകടത്തിന് കാരണം എന്ന് കരുതപ്പെടുന്നു .
റോഡരികിലെ മരത്തിൽ ഇടിച്ച വാഹനത്തിന്റെ ഒരു വശം തകർന്നുപോയി.
പാറത്തോട് സ്വദേശിയായ ഡ്രൈവർക്ക് ഒപ്പം ഇരുന്നിരുന്ന ചോറ്റി സ്വദേശി വടക്കേമുറിയിൽ ജോസ് മാത്യു (57) ആണ് മരണപ്പെട്ടത്.
