കളിക്കുന്നതിനിടെ വെള്ളം നിറച്ച ബക്കറ്റിൽ വീണ് ഒന്നരവയസ്സുകാരിക്ക് ദാരുണാന്ത്യം



മലപ്പുറം: കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ വെള്ളം നിറച്ച ബക്കറ്റിൽ വീണ ഒന്നരവയസ്സുകാരി മരിച്ചു. കൂറ്റമ്പാറ ഉസ്താദിന്റെ പേരക്കുട്ടിയും മുഹമ്മദ് ഇസ്മാഈൽ നൂറാനിയുടെ മകളുമാണ് മരിച്ചത്.


വീട്ടിൽ കളിച്ചുകൊണ്ടിരിക്കെ കുട്ടി അബദ്ധത്തിൽ വെള്ളം നിറച്ച ബക്കറ്റിൽ വീഴുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.


കുടുംബത്തെ കണ്ണീരിലാഴ്ത്തിയ ദുരന്തത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Post a Comment

Previous Post Next Post