മറ്റത്തൂർ മുസ്ലിയാരങ്ങാടിയിൽ വാഹനാപകടം: ബൈക്കിൽ നിന്ന് തെറിച്ചുവീണ് പരിക്കേറ്റ കുട്ടി മരിച്ചു

 


 

​മലപ്പുറം ഒതുക്കുങ്ങൽ : മറ്റത്തൂർ മുസ്ലിയാരങ്ങാടിയിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. വെങ്കുളം സ്വദേശിയായ കുട്ടിയാണ് മരണപ്പെട്ടത്.  

ഊരകം വെങ്കുളം പാലശ്ശേരി സൈനുദ്ദീൻ എന്നവരുടെ മകൻ മുഹമ്മദ് സയാൻ ആണ് മരിച്ചത് 

​ഇന്ന് രാവിലെ ഒൻപത് മണിയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം സംഭവിച്ചത്. ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന കുട്ടി റോഡിലേക്ക് തെറിച്ചുവീഴുകയും, സമീപത്തുണ്ടായിരുന്ന ലോറിയിൽ തലയിടിച്ച് ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നു.  

​അപകടത്തെ തുടർന്ന് ബോധരഹിതനായ കുട്ടിയെ ഉടൻതന്നെ കോട്ടക്കൽ അൽമാസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സ നൽകി വരികയായിരുന്നു. എന്നാൽ, തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ   മരണം സംഭവിക്കുകയായിരുന്നു.



Post a Comment

Previous Post Next Post