കൊല്ലത്ത് കല്ലടയാറില്‍ കുളിക്കാൻ ഇറങ്ങിയ നാലു പേര്‍ ഒഴുക്കില്‍പ്പെട്ടു . രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു




കൊല്ലം: കുളത്തൂപുഴയിലെ കല്ലടയാറില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കണ്ടച്ചിറ സ്വദേശി റോഷിന്‍, ഏഴാംചിറ സ്വദേശി റൂബന്‍ എന്നിവരാണ് മരിച്ചത്.

രണ്ട് മണിക്കൂറിലേറെ നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.


ഇന്നു രാവിലെ ഒമ്ബതിനാണ് സംഭവം. ട്യൂഷന്‍ കഴിഞ്ഞ് മടങ്ങുന്നതിനിടെ സുഹൃത്തുക്കള്‍ ഒരുമിച്ച്‌ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം. 


ഏഴ് പേരാണ് വെള്ളത്തില്‍ ഇറങ്ങിയത്. ഇതിനിടെ നാലു പേര്‍ ഒഴുക്കില്‍പെടുകയായിരുന്നു. രണ്ട് പേരെ കൂടെയുണ്ടായിരുന്നവര്‍ രക്ഷപെടുത്തി.

Post a Comment

Previous Post Next Post