ശബരിമല ഭര്‍ശനം കഴിഞ്ഞ് മടങ്ങിയ മലപ്പുറം സ്വദേശികള്‍ സഞ്ചരിച്ച കാറും മറ്റൊരു കാറും കൂട്ടിയിടിച്ച്‌ 9 പേര്‍ക്ക്‌ പരിക്ക്‌




എരുമേലി --- പമ്ബ പാതയില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച കാറും മറ്റൊരു കാറും കൂട്ടിയിടിച്ച്‌ ഒമ്ബത് യാത്രികര്‍ക്ക് പരിക്കേറ്റു.

ഞായര്‍ വൈകിട്ട് ഏഴോടെ മുട്ടപ്പളളി കുട്ടപ്പായി പടിക്ക് സമീപമാണ്‌ അപകടം. ശബരിമല ഭര്‍ശനം കഴിഞ്ഞ് മടങ്ങിയ മലപ്പുറം നിലമ്ബൂര്‍ സ്വദേശികള്‍ സഞ്ചരിച്ച കാറും നെടുമ്ബാശ്ശേരിയില്‍ പോയി മടങ്ങിയ പമ്ബാവാലി സ്വദേശിയുടെ കാറുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് എരുമേലി എസ്‌ഐ ശാന്തി കെ ബാബു പറഞ്ഞു. മലപ്പുറം നിലമ്ബൂര്‍ സ്വദേശികളായ പ്രയാഗ നാരായണന്‍(12), ശ്രുത കീര്‍ത്തി(7), ശ്രീഗൗരി(9), സീതാറാം(14) എന്നീ തീര്‍ഥാടകര്‍ക്കും ഏയ്ഞ്ചല്‍വാലി സ്വദേശികളായ വെള്ളാപ്പള്ളിയില്‍ വി ജെ ജോസഫ്(52), ഉഷ ജോസഫ്(50), മിനി രാജേന്ദ്രന്‍(48), രമ്യ(24), കാര്‍ ഡ്രൈവര്‍ തുലാപ്പള്ളി തോട്ടത്തില്‍ സജി(45) എന്നിവരുള്‍പ്പെടെ 9 പേര്‍ക്കാണ് പരിക്കേറ്റത്.

Post a Comment

Previous Post Next Post