പത്തനംതിട്ടയിൽ ഇലന്തൂർ – ഓമല്ലൂർ റോഡിൽ അനുപമ ജംഗ്ഷന് സമീപമുള്ള വളവിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികനായ യുവാവ് മരിച്ചു



 പത്തനംതിട്ടയിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികനായ യുവാവ് മരിച്ചു. ചന്ദനപ്പള്ളി തെക്കും മുറിയിൽ ടി.പി. കോശിയുടെ മകൻ പ്രവീൺ കോശി (35)യാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ബന്ധു ഷിബു ഡേവിഡിനെ ഗുരുതരമായ പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകിട്ട് 4.45 ന് ഇലന്തൂർ – ഓമല്ലൂർ റോഡിൽ അനുപമ ജംഗ്ഷന് സമീപമുള്ള വളവിൽ വച്ചായിരുന്നു അപകടം.ബന്ധുവായ ഷിബു ഡേവിഡിന്റെ വീടിന്റെ പാൽ കാച്ചുമായി ബന്ധപ്പെട്ട് ക്ഷണിക്കാനായി പോകുമ്പോഴാണ് അപകടം ഉണ്ടായത്. ഇലന്തൂരിൽ നിന്നും ഓമല്ലൂരിലേക്ക് പോവുകയായിരുന്ന സ്‌കൂട്ടറിൽ എതിരെ വന്ന കാർ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. പ്രവീൺ കോശിയെ ഉടൻ തന്നെ പത്തനംതിട്ട ജനറൽ ആശുപതിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഇടിയുടെ ആഘാതത്തിൽ തെറിച്ചു പോയ ഷിബു ഡേവിഡ് അടുത്തുള്ള വീടിന്റെ ഷെയ്ഡിൽ ഇടിച്ച് വീഴുകയായിരുന്നു. ഉടൻ തന്നെ മുത്തൂറ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.


Post a Comment

Previous Post Next Post