ബൈക്കുകൾ കൂട്ടിയിടിച്ച് യുവാക്കൾക്ക് ഗുരുതര പരിക്ക്



തൃശ്ശൂർ പടിഞ്ഞാറെ ടിപ്പുസുൽത്താൻ റോഡിൽ പി. വെമ്പല്ലൂർ അസ്മാബി കോളേജിനടുത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ഗുരുതര പരിക്ക്. കാര കുഞ്ഞയിനി സ്വദേശി സുന്നിപറമ്പിൽ അമൽ റോഷൻ (20), സുഹൃത്ത് എടവിലങ്ങ് വേഴവന സ്വദേശി കുഴിക്കണ്ടത്തിൽ ഷൻസിൽ (24) എന്നിവർക്കാണ് പരിക്ക്. ഇന്നു രാത്രി ഏഴരയോടെയായിരുന്നു അപകടം. ബസ്സിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ഇവരുടെ ബൈക്ക് എതിരെ വന്നിരുന്ന രണ്ടു ബൈക്കുകളിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. പരിക്കേറ്റ റോഡിൽ കിടക്കുകയായിരുന്ന ഇവരെ അതുവഴി വന്നിരുന്ന കയ്പമംഗലം പോലീസ് കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിൽ എത്തിച്ചു. പരിക്ക് അതീവ ഗുരുതരമായതിനാൽ ഇവിടെ നിന്നും എറണാകുളം ആസ്റ്റ്ർ ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്. അപകടത്തിൽ എതിരെ വന്നിരുന്ന ബൈക്ക് യാത്രികനും പരിക്ക് പറ്റിയിട്ടുണ്ട്




Post a Comment

Previous Post Next Post