റോഡിന് കുറുകെ വീണ തെങ്ങിൽ തട്ടി ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു

 


പത്തനംതിട്ട: റോഡിന് കുറുകെ വീണു കിടന്ന തെങ്ങിൽ തല തട്ടി ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ മരിച്ചു. തിങ്കളാഴ്ച വൈകിട്ട് ഓമല്ലൂർ - ഇലന്തൂർ റോഡിൽ പ്രക്കാനത്ത് വെച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ കൊച്ചാലുംമൂട് കെപി റിംഗ് വർക്ക്സ് ഉടമ പ്രസാദിന്റെ മകൻ അതുൽ പ്രസാദ് (കേശു - 24) ആണ് മരണത്തിന് കീഴടങ്ങിയത്.

         റോഡിന് അരികിൽ നിന്നിരുന്ന തെങ്ങ് മറിഞ്ഞ് എതിർ വശത്തുള്ള ഇലക്ട്രിക് കമ്പിയിൽ കുരുങ്ങി കിടക്കുകയായിരുന്നു. തിങ്കളാഴ്ച സന്ധ്യക്ക് ഈ വഴി ബൈക്കിൽ വന്ന അതുലിൻ്റെ തല, തെങ്ങിൻ്റെ തടിയിൽ ശക്തമായി ഇടിക്കുകയായിരുന്നു.

അതുലിനെ കോഴഞ്ചേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞു 4 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

Post a Comment

Previous Post Next Post