തൃശ്ശൂർ: തൃശ്ശൂർ ശ്രീനാരായണപുരം ദേശീയ പാതയിലുണ്ടായ ബൈക്കപകടത്തില്‍ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. മതിലകം പാലക്കാട്ടു പറമ്പില്‍ നജീബിൻ്റെ മകൻ മുഹമ്മദ് അദ്നാൻ (18) ആണ് മരിച്ചത്.
ഇന്ന് രാവിലെ 9.30 ഓടെയായിരുന്നു അപകടം. ശ്രീനാരായണപുരത്തെ പെട്രോള്‍ പമ്പിനടുത്തുള്ള വളവില്‍വെച്ചാണ് അപകടമുണ്ടായത്. ശ്രീനാരായണപുരം പെട്രോള്‍ പമ്പിന് സമീപം വിദ്യാർത്ഥികള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് തെന്നിമറിഞ്ഞായിരുന്നു അപകടം. ബൈക്ക് ഓടിച്ചിരുന്ന അമീൻ നൗഫല്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. പടിഞ്ഞാറെ വെമ്പല്ലൂർ എം.ഇ.എസ് അസ്മാബി കോളേജിലെ ബി.വോക് ഒന്നാം വർഷ വിദ്യാർത്ഥികളാണ് ഇരുവരും.
