പത്താനപുരത്ത് കിണര്‍ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു

 കൊല്ലം | പത്താനപുരത്ത് കിണര്‍ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു. ചേകംതുണ്ടില്‍ വീട്ടില്‍ ബാബുരാജ് (64) ആണ് മരിച്ചത്.

ഉച്ചക്ക് രണ്ടോടെയാണ് അപകടമുണ്ടായത്. കിണറിലെ ചെളിയും വെള്ളവും കോരിവൃത്തിയാക്കുന്നതിനിടെ ഇദ്ദേഹത്തിന്റെ ദേഹത്തേക്ക് മണ്ണും കല്ലും പതിക്കുകയായിരുന്നു. പുനലൂര്‍ നിന്ന് അഗ്നിശമന സേനയെത്തിയാണ് ഇയാളെ കരക്കെത്തിച്ചത്. അപ്പോഴേക്കും മരിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ ഒരു അഗ്നിശമന സേനാംഗത്തിന് പരുക്കേറ്റു.

മൃതദേഹം പുനലൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.

ഏതാനും മാസങ്ങള്‍ക്ക് മുമ്ബാണ് ബാബുരാജ് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയത്. തുടര്‍ന്ന് നാട്ടില്‍ പ്ലംബിംഗും മറ്റുമായി ജോലി ചെയ്യുകയായിരുന്നു.



Post a Comment

Previous Post Next Post