തിരുവനന്തപുരം
നേമം: അമിതവേഗതയില്‍ വന്ന കാറിടിച്ച് കാല്‍നടയാത്രക്കാരി മരിച്ചു. കാക്കാമൂല കുഴിവിള പ്രിയ ഹൗസില്‍ ശശിധരന്‍നായരുടെ ഭാര്യ പി.വിമലയാണ് (67) മരിച്ചത്.
ഇന്നലെ വൈകുന്നേരം നാലോടെ വീടിനു സമീപത്തെ പച്ചക്കറി വില്പന കേന്ദ്രത്തിലേക്ക് നടന്നു പോകുമ്ബോള്‍ കാക്കാമൂലയില്‍ നിന്നും കല്ലിയൂരിലേക്ക് വരികയായിരുന്ന വഴിമുക്ക് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന മാരുതി സ്വീഫ്റ്റ് കാര്‍ വിമലയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
റോഡില്‍ തെറിച്ചു വീണ വിമലയുടെ കാലിലൂടെ കാര്‍ കയറി ഇറങ്ങി. കാലുകള്‍ ഒടിഞ്ഞു തൂങ്ങf. തലയ്ക്കും ഗുരുതരമായി പരിക്കേറ്റ വിമലയെ ഉടന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കാര്‍ അമിത വേഗതിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്ത നേമം പോലീസ് വാഹനം കസ്റ്റഡിയിലെടുത്തു. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍. സംസ്കാരം ഇന്നു രാവിലെ 10ന് വീട്ടുവളപ്പില്‍. മകള്‍: പ്രിയ. മരുമകന് അരുണ്‍കുമാര്‍ .