കിളിമാനൂർ തട്ടത്ത് മലയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് കോളേജ് അദ്ധ്യാപകന് പരുക്ക്

 


കിളിമാനൂർ: തട്ടത്തമല മണലേത്തുപച്ചയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് കോളേജ് അദ്ധ്യാപകന് പരുക്ക്.ആയുർ മാർത്തോമ കോളേജിൽ അദ്ധ്യാപകനായ

വെള്ളല്ലൂർ സ്വദേശി അജേഷിനാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം.


കോളേജിലേക്ക് പോകുന്നതിനിടയിൽ അജേഷ് സഞ്ചരിച്ചിരുന്ന ബൈക്കും കാറും തമ്മിൽ കൂട്ടിയിടിയ്ക്കുകയായിരുന്നു .സാരമായി പരുക്കേറ്റ അജേഷിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലും തുടർന്ന് തിരുവനന്തപുരത്തുള്ള സ്വകാര്യ ആശുപത്രിയിലേയും പ്രവേശിപ്പിച്ചു.




Post a Comment

Previous Post Next Post