കളമശേരിയില്‍ മണ്ണിടിച്ചിൽ... അഞ്ച് പേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നു..

https://chat.whatsapp.com/GiftXXgxE6V7mz398l0MQI


കൊച്ചി: കളമശേരിയില്‍ നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞു. കളമശേരി മെഡിക്കല്‍ കോളേജിന് സമീപം നെസ്റ്റ് ഗ്രൂപ്പിന്റെ ഇലക്‌ട്രോണിക് സിറ്റിയുടെ നിര്‍മാണപ്രവര്‍ത്തനം നടക്കുന്നിടത്താണ് അപകടമുണ്ടായത്.



മണ്ണിടിച്ചിലില്‍ ഒരാളുടെ മൃതദേഹം കണ്ടെടുത്തു. രണ്ട് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. തൊഴിലാളികള്‍ ഇനിയും കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. കുഴിയെടുക്കുന്നതിനിടയില്‍ മണ്ണ് ഇടിഞ്ഞു വീഴുകയായിരുന്നു. ജെ സി ബി ഉപയോഗിച്ച്‌ മണ്ണ് മാറ്റി കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാനാണ് ശ്രമം. വീണ്ടും മണ്ണിടിയുമോയെന്ന ആശങ്ക രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കുന്നു. പൊലീസും ഫയര്‍ഫോഴ്സും ഉള്‍പ്പടെ ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

Post a Comment

Previous Post Next Post