പഴയ വീട് പൊളിച്ചുമാറ്റുന്നതിനിടെ കോണ്‍ക്രീറ്റ് ദേഹത്ത് വീണ് തൊഴിലാളി മരിച്ചു.

 കക്കോടിയില്‍ പഴയ വീട് പൊളിച്ചുമാറ്റുന്നതിനിടെ കോണ്‍ക്രീറ്റ് ദേഹത്ത്  വീണ്    തൊഴിലാളി മരിച്ചു.

പശ്ചിമബംഗാള്‍ സ്വദേശി ഉവൈദ് ഷെയ്ക്(21) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന അക്ബര്‍ ഹുസൈന്‍(23) പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്ന് വിലെ ഒമ്ബതരയോടെയാണ് സംഭവം. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.


കക്കോടി കിരാലൂര്‍ ആണിയം വീട്ടില്‍ താളെ അബൂബക്കര്‍ സിദ്ദിഖിന്റെ ഉടമസ്ഥതയിലുള്ള പഴയ വീട് പൊളിക്കുന്നതിനിടെയാണ് സംഭവം. കോണ്‍ക്രീറ്റ് പൊട്ടി ഉവൈദിന്റെ ദേഹത്തേയ്ക്ക് വീണു. അക്ബര്‍ ഹുസൈന്‍ നേരിയ പരിക്കുകളോടെ രക്ഷപ്പെട്ടു. നാട്ടുകാരും വെള്ളിമാട് അഗ്നിരക്ഷാ സേന യൂണിറ്റും രക്ഷാ പ്രവര്‍ത്തനം നടത്തി. വാര്‍ഡ് അംഗം കെ ഹി സാഹിദ്, അഭിലാഷ്, ഗീരീഷ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

Post a Comment

Previous Post Next Post