ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു

 തൃശൂര്‍  : പൂങ്കുന്നത്ത് ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു. പുന്നയൂര്‍ക്കുളം ചക്കിത്തേരില്‍ അന്‍സില്‍ അസ്ലം (19) ആണ് മരിച്ചത്.

വീടുപണി നടക്കുന്നതിനാല്‍ പെരുമ്ബിലാവിലുള്ള ഉമ്മവീട്ടിലാണ് ഇപ്പോള്‍ കുടുംബം താമസം. തൃശൂരിലെ എന്ട്രന്സ് കോച്ചിംങ് സ്ഥാപനത്തിലെ വിദ്യാര്ഥിയാണ്. പുഴക്കല്‍ ദേശാഭിമാനിക്ക് സമീപം വെള്ളിയാഴ്ച രാവിലെ ആയിരുന്നു അപകടം. തൃശൂര്‍ കോഴിക്കോട് റൂട്ടില്‍ ഓടുന്ന ബസാണ് സ്കൂട്ടറിലിടിച്ചത്. സ്കൂട്ടർ യാത്രികനായിരുന്നു അന്‍സില്‍. ഇടിയുടെ ആഘാതത്തിൽ അന്സില് സംഭവസ്ഥലത്ത് മരിച്ചു.



Post a Comment

Previous Post Next Post