ചങ്ങരംകുളം: കക്കിടിപ്പുറം സ്വദേശിയായ യുവാവിനെ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി.
ചൊവ്വാഴ്ച കാലത്ത് ആറ് മണിയോടെ ഇതെ കെട്ടിടത്തില്‍ കച്ചവട സ്ഥാപനം നടത്തുന്ന കെട്ടിട ഉടമ കട തുറക്കാനെത്തിയപ്പോഴാണ് യുവാവിനെ കെട്ടിടത്തിന്റെ മുകളിലേക്ക് കയറുന്ന കോണിയില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്.
കെട്ടിടത്തില്‍ നിന്ന് താഴേക്ക് വീണതാവാം എന്നാണ് നിഗമനം. നാട്ടിന്‍പുറത്ത് എല്ലാ ജോലികളും ചെയ്യുന്ന മണികണ്ഠന്‍ അവിവാഹിതനാണ്. സാധാരണ ഏറെ വൈകി വീട്ടില്‍ എത്തുന്ന മണികണ്ഠന്‍ തിങ്കളാഴ്ച രാത്രി വീട്ടിലെത്തിയിരുന്നില്ല. ചാലിശ്ശേരി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച മൃതദേഹം ചാലിശ്ശേരി പോലീസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട്
കൊടുക്കും.
