ഇടുക്കി: അയ്യപ്പന്‍ കോവിലില്‍ ഇടുക്കി അണക്കെട്ടിന്‍റെ സംഭരണിക്കുള്ളില്‍ തലയോട്ടി കണ്ടെത്തി

 ഇടുക്കി: അയ്യപ്പന്‍ കോവിലില്‍ ഇടുക്കി  അണക്കെട്ടിന്‍റെ സംഭരണിക്കുള്ളില്‍  തലയോട്ടി കണ്ടെത്തി.

കോടാലിപ്പാറക്കും അയ്യപ്പന്‍കോവില്‍ തൂക്കുപാലത്തിനുമിടക്കാണ് തലയോട്ടി കണ്ടെത്തിയത്. രാവിലെ ഇടുക്കി ജലാശയത്തില്‍ മീന്‍ പിടിക്കാന്‍ പോയി തിരികെ എത്തിയവരാണ് തലയോട്ടി കണ്ടത്. തുടര്‍ന്ന് കട്ടപ്പന പൊലീസ് സ്ഥലത്തെത്തി. തലയോട്ടി ഏറെക്കാലത്തെ പഴക്കമുള്ളതാണെന്നാണ് പ്രാഥമിക പരിശോധനയില്‍ മനസ്സിലാക്കിയിരിക്കുന്നത്. മഴക്കാലത്ത് എവിടെ നിന്നെങ്കിലും ഒഴുകി ജലശായത്തില്‍ എത്തിയതാകാമെന്നാണ് പ്രാഥമിക നിഗമനം. കൂടുതല്‍ പരിശോധനകള്‍ക്കായി തലയോട്ടി പൊലീസ് ശേഖരിച്ചിട്ടുണ്ട്.



Post a Comment

Previous Post Next Post