റോഡ് സൈഡിൽ പാർക്ക് ചെയ്ത ലോറിയിൽ ഡ്രൈവർ മരണപ്പെട്ട നിലയിൽ കണ്ടെത്തി
മലപ്പുറം
കുറ്റിപ്പുറം: തമിഴ്നാട് സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി. തണ്ണിമത്തനുമായി കുറ്റിപ്പുറത്തെ വ്യാപാര സ്ഥാപനത്തിലെത്തിയ ലോറി ഡ്രൈവര്‍ തമിഴ്നാട് പൊള്ളാച്ചി രാംനഗര്‍ കോളനിയിലെ വേലുസാമി മകന് അന്‍ഗുസാമി (49) യെയാണ് ലോറിക്കകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭാര്യയും രണ്ടു മക്കളുമുണ്ട്. കുറ്റിപ്പുറം മേല്‍പ്പാലത്തിനു താഴെ നിര്‍ത്തിയിട്ടിരുന്ന ലോറിയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. നാട്ടുകാരാണ് പോലീസില്‍ വിവരം അറിയിച്ചത്. കുറ്റിപ്പുറം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തിരൂര്‍ താലൂക്ക് ആശുപത്രിയിലേക്കു മാറ്റി.