വിദ്യാര്‍ത്ഥിനിയായ മകളെ യാത്രയാക്കാനെത്തിയ പിതാവ് ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയില്‍ വീണ് മരിച്ചു

 ചങ്ങനാശേരി: വിദ്യാര്‍ത്ഥിനിയായ മകളെ യാത്രയാക്കാനെത്തിയ പിതാവ് ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയില്‍ വീണ് മരിച്ചു.

ചങ്ങനാശേരി വടക്കേക്കര പാലാത്ര അലക്സ് (62) ആണ് മരിച്ചത്. അച്ഛന്‍ വീണത് കണ്ട് പുറത്തേക്ക് ചാടിയ മകള്‍ അന്‍സ(21)യ്ക്ക് വീണ് പരിക്കേറ്റു. തലയ്ക്ക് പരിക്കേറ്റ പെണ്‍കുട്ടി ചികിത്സയിലാണ്.

ഇന്ന് വൈകിട്ട് നാലരയോടെ ചങ്ങനാശേരി റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം. കൊച്ചി രാജഗിരി എന്‍ജിനീയറിങ് കോളജില്‍ മൂന്നാം വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണ് അന്‍സ. മകളെ യാത്രയാക്കാനാണ് പിതാവ് അലക്സ് എത്തിയത്. കന്യാകുമാരി- ബെംഗളൂരു ഐലന്‍ഡ് എക്സ്പ്രസിന്റെ എസ് 4 കോച്ചില്‍ മകളെ കയറ്റിയ ശേഷം ട്രെയിനില്‍നിന്ന് ഇറങ്ങുന്നതിനിടെ പ്ലാറ്റ്ഫോമിന് ഇടയിലേക്കു വീഴുകയായിരുന്നെന്നാണ് പ്രാഥമിക വിവരം.

ഇതു കണ്ടു നീങ്ങിത്തുടങ്ങിയ ട്രെയിനില്‍നിന്ന് അന്‍സയും പുറത്തേക്കു ചാടുകയായിരുന്നു. ഉടന്‍ തന്നെ ട്രെയിന്‍ അപായച്ചങ്ങല വലിച്ചു നിര്‍ത്തി ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും അലക്സിനെ രക്ഷിക്കാനായില്ല. അന്‍സയുടെ തലയ്ക്കാണു പരുക്ക്. ഇവരെ ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. റെയില്‍വേ പൊലീസും ആര്‍പിഎഫും സ്ഥലത്തെത്തി



Post a Comment

Previous Post Next Post