ചെങ്ങന്നൂർ : മുളക്കുഴയിൽ കാറും പിക്കപ്പും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. എം.സി റോഡിൽ മുളക്കുഴ ഭക്തി വിലാസം തടി മില്ലിന് സമീപത്താണ് അപകടം. കാറും കച്ചി കയറ്റി വന്ന പിക്കപ്പ് ലോറിയും ആണ് കൂട്ടിയിടിച്ചത്.
തൃശൂര്‍ സ്വദേശി മരിച്ചു. അപകടത്തില്‍ വാന്‍ ഡ്രൈവര്‍ക്കു ഗുരുതരമായി പരുക്കേറ്റു.
തൃശൂര്‍ വലപ്പാട് നബിലിന്റെ മകന്‍ പുതിയ വീട്ടില്‍ നജീബ് (20) ആണു മരിച്ചത്. വാന്‍ ഡ്രൈവര്‍ തൃശൂര്‍ ചാഴൂര്‍ കരിപ്പാംകുളം അജ്മലിനെ (22) തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ ആറു മണിയോടെ വില്ലേജ് ഓഫിസിനു സമീപം അപകടമുണ്ടായത്