ഇടുക്കി വെള്ളച്ചാട്ടത്തില്‍ വീണ് വിനോദ സഞ്ചാരി മരണപ്പെട്ടു

 ഇടുക്കി മാങ്കുളം പെരുമന്‍കുത്ത് വെള്ളച്ചാട്ടത്തില്‍ വിനോദ സഞ്ചാരി അപകടത്തില്‍പ്പെട്ട് മരിച്ചു.



കാലടി കാഞ്ഞൂര്‍ സ്വദേശി ജോഷിയാണ് മരിച്ചത്. കാല് കഴുകുന്നതിനിടയില്‍ വഴുതി വീണായിരുന്നു അപകടം. കാലിനു സ്വധീനകുറവുള്ള ആളാണ് മരിച്ച ജോഷി. ഒന്‍പതു പേരടങ്ങുന്ന സംഘമാണ് ഇന്ന് വിനോദസഞ്ചാരത്തിനായി പെരുമന്‍കുത്തിലെത്തിയത് . മൃതദേഹം കൊക്കയില്‍ നിന്ന് മുകളിലെത്തിച്ച്‌ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.



Post a Comment

Previous Post Next Post