കോഴിക്കോട്: പിക്കറ്റ് ലോറി
നിയന്ത്രണം വിട്ട് തെങ്ങിലിടിച്ചു
ഒരാൾ മരിച്ചു. താമരശേരി
എളേറ്റിൽ കാഞ്ഞിരമുക്കിലാണ്
സംഭവം. പന്നൂർ കാവിൽ
ചന്ദ്രൻ (65) ആണ് മരിച്ചത്.
ഇന്ന് ഉച്ചക്ക് ഒരു മണിയോടെ
എളേറ്റിൽ
കാഞ്ഞിരമുക്കിലായിരുന്നു
അപകടം. വാർക്ക ജോലിക്കുള്ള
വസ്തുക്കളുമായി
പോവുകയായിരുന്ന പിക്കപ്പ്
നിയന്ത്രം വിട്ട് സമീപത്തെ
പറമ്പിലെ തെങ്ങിൽ
ഇടിക്കുകയായിരുന്നു. ഡ്രൈവർ
പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
കാബിനിനുള്ളിൽ കുടുങ്ങിയ
ചന്ദ്രനെ നരിക്കുനിയിൽ നിന്ന്
ഫയർഫോഴ്സ് എത്തി
വെട്ടിപ്പൊളിച്ചാണ്
പുറത്തെടുത്തത്. ഉടൻ തന്നെ
കോഴിക്കോട് മെഡിക്കൽ
കോളേജ് ആശുപത്രിയിൽ
എത്തിച്ചെങ്കിലും അൽപ്പ
സമയത്തിനകം മരണം
സംഭവിച്ചിരുന്നു.
Tags:
Accident