8മാസം ഗര്‍ഭിണിയായ 21കാരി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

 തിരുവനന്തപുരം: കല്ലറയില്‍ എട്ട് മാസം പ്രായമുള്ള ഗര്‍ഭിണി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. കല്ലറ കോട്ടൂര്‍ മണിവിലാസത്തില്‍ ഭാഗ്യയാണ് മരിച്ചത്



21 വയസ്സായിരുന്നു. ഇന്ന് വൈകുന്നേരം 4 മണിയോടെയാണ് ഭാ​ഗ്യയെ തൂങ്ങിയ നിലയില്‍ വീടനകത്തെ മുറിയില്‍ കണ്ടത്. ഉച്ചയ്ക്ക് ഭര്‍ത്താവ് മദ്യപിക്കുന്നത് കണ്ടതിന്‍്റെ മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പോലീസ് പറയുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ഭാ​ഗ്യയുടെ മൃത​ദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഭാ​ഗ്യയുടെ വീട്ടില്‍ വച്ചു തന്നെയാണ് സംഭവം.

Post a Comment

Previous Post Next Post