മലപ്പുറം തിരുരങ്ങാടി
കക്കാട് മോടെക്കാടാൻ
ഉസ്മാൻ ഹാജിയുടെ വീട്ടുവളപ്പിലെ
കൂറ്റൻ മാവിന്റെ മുകളിലെ തേനീച്ച കൂട്
നീക്കം ചെയ്തു. മാവിൽ പതിനഞ്ച്
മീറ്ററോളം ഉയരത്തിലായിരുന്നു വൻ
തേനീച്ച കൂട്. രാത്രി കാലങ്ങളിൽ
പ്രദേശത്തെ വീടുകളിലെ വെളിച്ചം
തെളിയിക്കാൻ കഴിയാത്ത രീതിയിൽ
വീടുകൾക്ക് വൻ ഭീഷണി
ഉയർത്തിയിരുന്നു. മൂന്ന് മീറ്ററോളം
വ്യാസമുള്ളതായിരുന്നു തേനീച്ച കൂട്.
മുനിസിപ്പൽ യൂത്ത് ലീഗ് സെക്രട്ടറി കെ .
മുഈനുൽ ഇസ്ലാം, ട്രോമ കെയർ
വളണ്ടിയർമാരായ മുനീർ പരപ്പനങ്ങാടി,
സലാം , ജൈസൽ എം ,റഫീഖ് പരപ്പനങ്ങാടി,
കെ, അസ്ഹറുദ്ധീൻ പി കെ, ഫൈസൽ, ആക്‌സിഡന്റ് റെസ്ക്യൂ പ്രവർത്തകരായ സഫൽ കക്കാട്, നജീബ് എടരിക്കോട് എന്നിവർ നേതൃത്വം നൽകി.
