കാറിടിച്ച് ചികിൽസയിൽ ആയിരുന്ന കരുമ്പിൽ സ്വദേശി മരണപ്പെട്ടു
ഇന്നലെ രാത്രി തലപ്പാറയില്‍ വെച്ച് കാറിടിച്ച് പരിക്കേറ്റയാൾ മരണപ്പെട്ടു
കരുമ്പിൽ സ്വദേശിയും പ്രശസ്ത കഥാപ്രസംഗ കലാകാരനുമായ
തൃക്കുളം കൃഷ്ണൻകുട്ടി നായരുടെ മകനുമായ വിനോദ് ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രി അപകടത്തിൽ പെട്ട
വിനോദിനെ തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ പ്രവേശിപ്പിക്കുകയും, പരിക്ക് ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. ചികിൽസയിലിരിക്കെ ഇന്ന് രാവിലെ 10:30ന് ആയിരുന്നു മരണം സംഭവിച്ചത്
