പെരുമ്ബാവൂര്‍: ഓട്ടോറിക്ഷ കനാലിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. പെരുമ്ബാവൂര്‍ നെല്ലിമോളത്ത് കഴിഞ്ഞ രാത്രിയാണ് സംഭവം.കുരുപ്പപാറ മൂത്തേടത്ത് വീട്ടില്‍ മത്തായി (ഗംഗന് മത്തായി 55) ആണ് മരിച്ചത്.
മേതലയില്‍ വാടകയ്ക്കു താമസിക്കുകയായിരുന്ന മത്തായിയെ ബുധനാഴ്ച രാത്രി മുതല്‍ കാണാനില്ലായിരുന്നു. ഇന്ന് രാവിലെ സമീപവാസികളാണ് കനാലില്‍ വാഹനവും മൃതദേഹവും കണ്ടത്. വിവരം അറിഞ്ഞെത്തിയ പെരുമ്ബാവൂര്‍ അഗ്നിശമനസേനയാണ് മൃതദേഹം പുറത്തെടുത്തത്. തുടര്‍ന്നു താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
സമീപത്തുള്ള സിസിടിവി കാമറകള്‍ പരിശോധിച്ചാലാണ് കൂടുതല്‍ വിവരങ്ങള്‍ അറിയാനാകുവെന്ന് കേസ് അന്വേഷിക്കുന്ന കുറുപ്പംപടി പോലീസ് പറഞ്ഞു. KL 48 / 58 27 നമ്ബര്‍ ഓട്ടോയാണ് കനാലില്‍ വീണത്. ഓട്ടോ കിടന്ന സ്ഥലത്തുനിന്നും നൂറു മീറ്റര്‍ മാറിയാണ് മൃതദേഹം കാണപ്പെട്ടത്. രണ്ടാള് താഴ്ച്ചയും ശകതമായ ഒഴുക്കുമുള്ള കനാലിലേക്കാണ് ഓട്ടോ മറിഞ്ഞത്.
