നിയന്ത്രണംവിട്ട കാര്‍ വീട്ടിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ക്ക് പരിക്ക്.

നിയന്ത്രണംവിട്ട കാര്‍ വീട്ടിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ക്ക് പരിക്ക്.

ഇടുക്കി പെരിയാര്‍വാലി:

കാറിലുണ്ടായിരുന്ന തൊടുപുഴ മങ്ങാട്ടുകവല സ്വദേശികളായ മുണ്ടക്കല്‍ അജ്മി (35) ആതില (12) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചേലച്ചുവട് മുരിക്കാശേരി റോഡില്‍ പെരിയാര്‍വാലി ഭാഗത്ത് പാടത്ത് പൗലോസിന്റെ വീട്ടിലേക്കാണ് കാര്‍ ഇടിച്ചുകയറിയത്.



വീടിന് മുന്‍വശത്തിരുന്ന വീട്ടുടമ പൗലോസും മകന്‍ സോജനും ഓടി മാറിയതിനാല്‍ രക്ഷപെട്ടു. പരിക്കേറ്റവരെ ഇടുക്കി മെഡികല്‍ കോളജില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോലഞ്ചേരിയിലുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

തൊടുപുഴ മങ്ങാട്ടുകവലയില്‍ നിന്ന് നെടുങ്കണ്ടത്തുള്ള ബന്ധുവീട്ടിലേക്ക് പോകുംവഴിയാണ് കാര്‍ അപകടത്തില്‍പെട്ടത്. കാര്‍ പൂര്‍ണമായും തകര്‍ന്നു. വീടിന് രണ്ട് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് വിവരം.


Post a Comment

Previous Post Next Post