കാറുമായി കൂട്ടി ഇടിച്ച് നിയന്ത്രണംവിട്ട ആംബുലന്‍സ് ഓട്ടോറിക്ഷയിലും ഇടിച്ചു.മറിഞ്ഞു

 മൂവാറ്റുപുഴ: കക്കടാശേരി പാലത്തിനു സമീപം കാറുമായി കൂട്ടി ഇടിച്ച്    നിയന്ത്രണംവിട്ട ആംബുലന്‍സ്  ഓട്ടോറിക്ഷയിലും ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സ് റോഡില്‍ മറിഞ്ഞു.



ആര്‍ക്കും പരിക്കില്ല. മൂവാറ്റുപുഴയില്‍ നിന്ന് ഫ്രീസറുമായി പോത്താനിക്കാടിന് പോകുകയായിരുന്നു ആബുലന്‍സ്. ഫയര്‍ഫോഴ്സും പൊലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. ഇന്നലെ വൈകിട്ട് 3.30 ഓടെയാണ് സംഭവം.


കോതമംഗലം ഭാഗത്തുനിന്ന് വരികയായിരുന്ന കാറിലാണ് ആദ്യം ഇടിച്ചത്. തുടര്‍ന്ന് ഓട്ടോയില്‍ ഇടിച്ചു. ഇതിനിടെ കാളിയാര്‍ റൂട്ടില്‍നിന്ന് വരുകയായിരുന്ന സ്വകാര്യ ബസ് വെട്ടിച്ചുമാറ്റിയതിനാല്‍ ദുരന്തം ഒഴിവായി.



Post a Comment

Previous Post Next Post