ആലപ്പുഴ ചേർത്തലയിൽ യുവാവിന്റെ മൃതദേഹം കടലിൽ

ആലപ്പുഴ 

ചേർത്തല: യുവാവിനെ കടലിൽ

മരിച്ച നിലയിൽ കണ്ടെത്തി.

കടലിൽ ഒഴുകി

നടക്കുകയായിരുന്ന മൃതദേഹം

മത്സ്യത്തൊഴിലാളികളും

നാട്ടുകാരും ചേർന്ന്

കരയിലെത്തിച്ചു. നഗരസഭ

പതിനെട്ടാം വാർഡിൽ

കൊല്ലേരിവെളി ചന്ദ്രന്റെ മകൻ

വിഷ്ണു (28)വിനെയാണ്

കടലിൽ മരിച്ച നിലയിൽ കണ്ടത്.

അർത്തുങ്കൽ തിരുവിഴ

കടപ്പുറത്ത് ഉച്ചയ്ക്ക് ഒന്നര

മണിയോടെയാണ് സംഭവം.

മൃതദേഹം ബന്ധുക്കൾ എത്തി

തിരിച്ചറിഞ്ഞു. എം.ടെക്

കാരനായ വിഷ്ണു ബാംഗ്ലൂർ

ഇൻഫോപാർക്കിൽ ജോലി

ചെയ്യുകയായിരുന്നു.

കോവിഡിനെത്തുടർന്ന്

നാട്ടിലേയ്ക്ക് മടങ്ങി. ഇന്ന്

രാവിലെ വീട്ടിൽ നിന്ന്

പോയതാണെന്ന് പറയുന്നു.

മരണ കാരണം വ്യക്തമല്ല.

അർത്തുങ്കൽ പോലീസ് എത്തി

മൃതദേഹം വണ്ടാനം മെഡിക്കൽ

കോളേജ് ആശുപത്രി

മോർച്ചറിയിലേയ്ക്ക് മാറ്റി. മാതാവ്-

കോമള. ശ്രീജ, പ്രിയ, ബിന്ദു

എന്നിവർ സഹോദരിമാരാണ്.


Post a Comment

Previous Post Next Post