സാമ്ബത്തിക ഇടപാട് കേസിലെ പ്രതി സുഹൃത്തിന്റെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

 സാമ്ബത്തിക ഇടപാട് കേസിലെ പ്രതി സുഹൃത്തിന്റെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി



ആലപ്പുഴ തിരുമല വാര്‍ഡ് പുത്തന്‍പുരക്കല്‍ ആന്റണിയുടെ മകന്‍ റിക്സണ്‍ മൈക്കിള്‍ (35) ആണ് മരിച്ചത്. ചേര്‍ത്തല നഗരസഭ 11–-ാം വാര്‍ഡ് സിന്‍സാസ് സന്തുവിന്റെ വീട്ടിലാണ് മരിച്ചതായി കണ്ടത്. ഒരുമാസത്തോളമായി റിക്സണ്‍ ഇവിടെയാണ് താമസം. തിങ്കള്‍ രാവിലെയാണ് മൃതദേഹം കണ്ടത്.

റിക്സണെ കഴിഞ്ഞദിവസം ഏതാനുംപേര്‍ ഭീഷണിപ്പെടുത്തിയതായി ബന്ധുക്കള്‍ പറയുന്നു. ഓഹരി വിപണിയുമായി ബന്ധപ്പെട്ട ബിസിനസായിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്നു . മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ചേര്‍ത്തല പൊലീസ് വിശദാന്വേഷണം തുടങ്ങി.

Post a Comment

Previous Post Next Post